ദോഹ: അറബിക് കാലിഗ്രാഫി കലയുടെ പുനരുജ്ജീവനവും ഉന്നതമായ ധാർമ്മിക മൂല്യങ്ങളുടെ പ്രചാരണവും ലക്ഷ്യമിട്ട് ഖത്തർ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന "എത്തിക്സ് അവാർഡ് - അന്താരാഷ്ട്ര അറബിക് കാലിഗ്രാഫി മത്സരത്തിന്റെ" (Ethics Award - International Competition for the Art of Arabic Calligraphy) രണ്ടാം പതിപ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ലോകമെമ്പാടുമുള്ള കാലിഗ്രാഫി കലാകാരന്മാർക്കും സ്രഷ്ടാക്കൾക്കും മത്സരത്തിൽ പങ്കെടുക്കാം. ......
ദോഹ: ഖത്തറിലെ സ്വകാര്യ തൊഴിൽ വിപണിയിൽ നിലവിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള 5 പ്രധാന തൊഴിൽ വൈദഗ്ധ്യങ്ങൾ (Specializations) ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയുടെ ആവശ്യകതകൾ വർഷം തോറും മാറിക്കൊണ്ടിരിക്കാറുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിലെ ക്വാളിഫിക്കേഷൻ ആന്റ് സ്കിൽസ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് സലേം അൽ ഖലീഫി വ്യക്തമാക്കി. ......
ജനീവ: ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസ് മുൻപാകെയുള്ള ഖത്തറിന്റെ സ്ഥിരം പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മാനുഷിക നിയമത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം ചർച്ച ചെയ്യുന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. "മാനവികതയുടെ അടുത്ത തലമുറ: അന്താരാഷ്ട്ര മാനുഷിക നിയമത്തിൽ യുവജന നേതൃത്വം" (The Next Generation of Humanity: Youth Leadership in International Humanitarian Law) എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ജോർദാൻ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ യു.എൻ പ്രതിനിധി സംഘങ്ങളും 'ഖത്തർ ഡിബേറ്റ് സെന്ററും' പങ്കാളികളായി.
ജനീവയിൽ നടക്കുന്ന യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ (UNHRC) 62-ാമത് സെഷന്റെ അനുബന്ധമായാണ് ഈ പ്രത്യേക ചർച്ച സംഘടിപ്പിച്ചത്. ......
ദോഹ: ജൂൺ 20-ലെ ലോക അഭയാർത്ഥി ദിനത്തോടനുബന്ധിച്ച് ആഗോളതലത്തിൽ ദുരിതമനുഭവിക്കുന്ന അഭയാർത്ഥികൾക്കായി വിപുലമായ മാനുഷിക സഹായ ക്യാമ്പയിന് ഖത്തർ ചാരിറ്റി (QC) തുടക്കം കുറിച്ചു. "ഓരോ അഭയാർത്ഥി കൂടാരത്തിന് പിന്നിലും ഒരു കഥയുണ്ട്" (Every Refugee Tent Holds a Story) എന്ന പ്രമേയത്തിലാണ് ഈ വൻ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ......
കെയ്റോ: ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് (IFTD) സംഘടിപ്പിക്കുന്ന പ്രഥമ ഗൾഫ്-അറബ് പരിശീലന-വികസന സമ്മേളനത്തിന് ഈജിപ്തിലെ കെയ്റോയിൽ തുടക്കമായി. "ഗൾഫ് മുതൽ സമുദ്രം വരെ: അറിവിന്റെയും വികസനത്തിന്റെയും പാലങ്ങൾ" എന്ന പ്രമേയത്തിൽ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തിൽ ഖത്തർ ഉൾപ്പെടെ 15 അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
സർക്കാർ-സ്വകാര്യ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വിദഗ്ധർ, ഗവേഷകർ, സംരംഭകർ, പരിശീലകർ, മാധ്യമ പ്രവർത്തകർ എന്നിവരുൾപ്പെടെയുള്ള പ്രമുഖരാണ് സമ്മേളനത്തിൽ അണിനിരക്കുന്നത്. ......
ദോഹ : പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ് വരികയും വിമാന ഇന്ധനമായ
ജെറ്റ് ഫ്യുവൽ
വിലയിൽ ഗണ്യമായ കുറവുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽകേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഭീമമായ എയർ ഫ്യുവൽ സർചാർജ്ജ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്ലോക കേരള സഭ അംഗം അബ്ദുൾ റഊഫ് കൊണ്ടോട്ടി നിവേദനം സമർപ്പിച്ചു. അന്താരാഷ്ട്ര യാത്രകൾക്ക് ഉൾപ്പെടെ നിലവിലുള്ള ഉയർന്ന സർചാർജ്ജ് വിപണിയിലെ പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് കുറയ്ക്കണമെന്നാണ് ആവശ്യം.
ജെറ്റ് ഫ്യുവൽ വില മുൻപുണ്ടായിരുന്ന 200 അമേരിക്കൻ ഡോളറിൽ നിന്നും 138 ഡോളറായി കുറഞ്ഞിട്ടും വിമാന യാത്രാനിരക്കിലെ സർചാർജ്ജ് കുറയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ......
സ്വിറ്റ്സർലൻഡ്: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി സ്വിസ് വിദേശകാര്യ മന്ത്രി ഇഗ്നാസിയോ കാസിസുമായി കൂടിക്കാഴ്ച നടത്തി. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും അത് കൂടുതൽ മെച്ചപ്പെടുത്താനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. ......
ന്യൂഡൽഹി: ജോർജ് കുര്യൻ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് സംഘടനാ പ്രവർത്തനത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിൽ സജീവമായി പ്രവർത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ......
കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. സെമിത്തേരി നവീകരണത്തിനിടെ കല്ലറകളുടെ നമ്പറുകൾ മാറ്റിയതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഈ മാസം 13-ന് 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്കുള്ളിൽ ഒരു മൃതദേഹവും പായയിൽ പൊതിഞ്ഞ മറ്റൊരു മൃതദേഹവും കണ്ടെത്തിയത്. ......
52 വർഷത്തിനു ശേഷമാണ് കോംഗോ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലേക്ക് മടങ്ങിയെത്തിയത്. ആദ്യ മത്സരത്തിൽ തന്നെ ആവേശം നിറയ്ക്കാൻ ടീമിന് കഴിഞ്ഞിരുന്നു.......